ഭരണഘടനയെ ആക്രമിക്കുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തനാണ്: ബൃന്ദ കാരാട്ട്

ഭരണഘടനയെ ആക്രമിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വനിതാ ദിനത്തേടനുബന്ധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ കൊല്ലത്ത് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ സംസ്‌ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുന്നു.

Also Read: സംഘപരിവാർ കോൺഗ്രസുകാർക്ക് അഭയസ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത്: പി ജയരാജൻ

സ്ത്രീ ശാക്തീകരണം തന്റെ മുത്തശ്ശിയുടെ കാലത്തെ ഉണ്ടായിരുന്നു പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കേണ്ടവർ എന്നു പറഞ്ഞ പുരുഷന്മാർക്ക് ഇക്കാലത്തെ സ്ത്രീകൾ സ്ത്രീ ശാക്തീകരണത്തിലൂടെ മറുപടി നൽകിയെന്ന് കൊല്ലം ലോക് സഭാ മണ്ഡലം ഇടത മുന്നണി സ്ഥാനാർത് ഥിഎം മുകേഷ് എംഎൽഎ പറഞ്ഞു. യോഗത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ്, എസ് ഗീതാകുമാരി, ജെ മേഴ്സികുട്ടിയമ്മ, രെഞ്ചു സുരേഷ്, ഷീന, ഗിരിജ കുമാരി, ഷാഹിദ കമാൽ, എസ് ഭീമ, സുജ ചന്ദ്രബാബു ചിന്താജറോം തുടങിയവർ പങ്കെടുത്തു.

Also Read: കർഷക പ്രതിഷേധം; കർഷകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News