ബ്രിട്ടന്റെ യുദ്ധവിമാനത്തിൽ ഇന്ധന കുറവ്: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ്

british f35

തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാൻഡ് ചെയ്തത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9 30നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ വിമാനം തിരികെ ഇറക്കാൻ കഴിയാതെ വരുകയായിരുന്നു. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

Also read – ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു

ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാലാണ് യുദ്ധവിമാനത്തിന് ഇന്ധനം നിറയ്ക്കാൻ കഴിയുകയുള്ളൂ. വ്യോമ, കരസേനാ മേധാവികൾ വിമാനത്താവളത്തിൽ എത്തി സ്ഥിഗതികൾ വിലയിരുത്തും. ഇതിനുശേഷമേ വിമാനത്തിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കൂ. സുരക്ഷ പരിശോധനകളും പൂർത്തിയാക്കണം. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉള്ളത്.

English summary – A fighter jet made an emergency landing at the Thiruvananthapuram airport. The British fighter jet made the landing. It had requested an emergency landing due to low fuel.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News