ഒരു ചിത്രം നല്‍കുന്ന ‘ഭീഷണി’യുടെ സന്ദേശം; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ഈ ചിത്രം

ഒരു പന്ത്, അത് സമുദ്രോപരിതലത്തില്‍ പൊങ്ങി കിടക്കുന്നു. പന്തിന്റെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ഭാഗത്ത് പറ്റിപിടിച്ച നിലയില്‍ കുറച്ച് ജീവികളും. ഇത്തവണത്തെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡിന് അര്‍ഹത നേടിയ റയാന്‍ സ്റ്റാക്കര്‍ എടുത്ത ചിത്രത്തിനെ കുറിച്ചാണ് പറയുന്നത്.

ALSO READ: പട്ടിയുണ്ട് സൂക്ഷിക്കുക! മുൻവിധിയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക

ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ പന്ത്രണ്ടാം എഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തില്‍ പന്തിന്റെ മറുപാതിയില്‍ പറ്റിപിടിച്ചിരിക്കുന്നത് മുരുക്കളാണ്. ബ്രിട്ടന്റെ വനപ്രദേശങ്ങള്‍, തണ്ണീര്‍തടങ്ങള്‍, മറ്റ് ആവാസവ്യവസ്ഥകള്‍ എന്നിവയുടെ സൗന്ദര്യം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇത്തവണ സമ്മാനര്‍ഹമായത്. 14000 എന്‍ട്രികളാണ് ലഭിച്ചത്.

ALSO READ: ബിജു മേനോന്റെ ‘തുണ്ട്’ ഇനി ഒടിടിയില്‍ കാണാം

മുരുക്കള്‍ സാധാരണയായി ബ്രിട്ടീഷ് ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന ജീവിയല്ല. പകരം കാറ്റിലും കോളിലും പെട്ട് പന്തില്‍ പറ്റിപിടിച്ച് ഇവിടെ എത്തിച്ചേര്‍ന്നതാകാമെന്ന് ചിത്രം പകര്‍ത്തിയ റയാന്‍ പറഞ്ഞു. കടലിലെ മാലിന്യമാണ് പന്ത് ഇത്തരം മാലിന്യങ്ങള്‍ അധിനിവേശ ജീവികളെ പ്രോത്സാഹിപ്പിക്കും. അത് തദ്ദേശീയ ജീവജാലങ്ങള്‍ക്ക് ഭീഷണിയാണെന്ന സന്ദേശം കൂടിയാണ് ഈ ചിത്രം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News