വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. വീടിനടുത്ത് ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം വീട്ടില്‍ കയറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

also read; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിയുടെ വധശിക്ഷയാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് നൽകുകയും ചെയ്തു.

also read; ‘ആത്മീയ സൗഖ്യം തേടി പരിചയപ്പെട്ടു’; മഠാധിപതിയെ ഫേസ്ബുക്ക് പെണ്‍സുഹൃത്ത് പറ്റിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe