
കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം. ഇതര സംസ്ഥാനക്കാരായ സഹോദരങ്ങൾ തമ്മിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്‌മി കൈലാസിനെ മലപ്പുറം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്ത് ഫ്രൈയിങ്ങ് പാൻ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. പച്ചാളം ജനതാ കോളനി ലെയ്‌നില്‍ അല്‍ ജൂഡ് ആംബ്രോ (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പച്ചാളം ശാരദ നിവാസില്‍ ഷിനോജിനെ (40) എറണാകുളം നോര്‍ത്ത് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ALSO READ: പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
മദ്യപാനത്തിനിടെ ഷിനോജിൻ്റെ കട്ടിലിഞ അൽ ജൂഡ് കിടന്നതാണ് വഴക്കിന് തുടക്കം കുറിച്ചത്. പിന്നീട് വാക്കു തർക്കത്തിനിടെ പാനെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. തലയിലും മുഖത്തും ഒന്നിലധികം തവണ അടിക്കുകയായിരുന്നു. പിന്നാലെ അൽ ജൂഡ് മരിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

