മാനസികമായി പീഡിപ്പിക്കുന്നു, സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി; റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍

റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതിയുമായി രംഗത്ത് വന്നത് സഹോദരന്‍ ബേബി ഡിക്രൂസ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also Read: മേ​ലു​ദ്യോ​ഗ​സ്ഥ​നെ വെടിവച്ചുകൊന്ന കേസ്; താൻ മാനസിക രോഗിയെന്ന് പ്രതി

തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News