ആളുമാറി അറസ്റ്റു ചെയ്ത ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി

പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്ത 84കാരി ഭാരതിയമ്മയെ ചില പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി സഹോദരന്‍റെ പരാതി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീട്ടിലെത്തി പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് സഹോദരൻ ഡിജിപിക്ക് പരാതി നൽകി.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് സമ്മർദ്ദവും ഭീഷണിയും ഉണ്ടാവുന്നുണ്ടെന്ന് കാണിച്ച് ഭാരതിയമ്മയുടെ സഹോദരന്‍ കൊച്ചുകൃഷ്ണനാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ആളുമാറി അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും, യഥാര്‍ത്ഥ പ്രതി ഭാരതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും. ചില പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ വീട്ടിലെത്തിയ വനിതാ പൊലീസ് അടങ്ങുന്ന അഞ്ചംഗ സംഘം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

ALSO READ: മൊറോക്കോയെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 296 മരണം

എന്നാല്‍ ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് തളളി. കേസ് പിന്‍വലിക്കാമെന്ന് ഭാരതിയമ്മ തന്നെയാണ് പറഞ്ഞതതെന്നും ഒരു ഭീഷണി സ്വരവും ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതിയുടെ മേല്‍വിലാസം മാറി നല്‍കിയതിനാല്‍ കുനിശേരി സ്വദേശിനി ഭാരതിയമ്മയ്ക്ക് തന്റെ നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷത്തോളമാണ് കോടതി കയറി ഇറങ്ങേണ്ടി വന്നത്. കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ ഇടപെട്ടിരുന്നു.

ALSO READ: കൊല്ലത്ത് സുഹൃത്തുക്കള്‍ മുങ്ങിമരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News