
യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ഇരുവരും സഹോദരങ്ങളാണെന്ന് നാട്ടുകാരെ ഫോണിൽ വിളിച്ച് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അക്രമികള്‍ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്
കലാവതിയെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയതായിരുന്നു സഹോദരൻ ജ്ഞാന്‍ ലാല്‍. ഇരുവരും മുറ്റത്ത് സംസാരിച്ചിരിക്കെ നാട്ടുകാര്‍ ഇരുവരെയും പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് സഹോദരങ്ങളെ മോചിതരാക്കിയത്. അക്രമികള്‍ക്കെതിരേ മര്‍ദ്ദനമേറ്റ സഹോദരങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here