അനിയന് എംഡിഎംഎ വിൽപ്പന, ചേട്ടന് കഞ്ചാവും; ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ

തൃശ്ശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ. മണലൂർ സ്വദേശികളായ അജിൽ ജോസ്, അജിത് ജോസ് എന്നീ സഹോദരങ്ങളെയാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് പിടികൂടിയത്.

ALSO READ: മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തിൽനിന്ന് ശുചിമുറി; ഇത് ഡി.വൈ.എഫ്.ഐ മാതൃക

വിൽപ്പനയ്ക്കായി വെച്ചിരുന്ന പത്ത് ഗ്രാം വീതം എംഡിഎംഎയും കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത് എംഡിഎംഎയാണ് വിൽപ്പന നടത്തിയിരുന്നത്. ചേട്ടനായ അജിൽ കഞ്ചാവും വിറ്റിരുന്നു. ഇവരിൽനിന്നും വ്യാപകമായ രീതിയിൽ യുവാക്കളിലേക്ക് ലഹരിമരുന്ന് എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ: ‘ടൈറ്റന്‍ ദുരന്തം’ പത്ത് വര്‍ഷം മുന്‍പേ പ്രവചിച്ചു; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം, കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ ജയിലിലായത്.

സന്ദർശക വിസയിൽ ഈ മാസം മൂന്നിനാണ് യുവാവ് അബുദാബിയിലെത്തിയത്. അവിടെയെത്തി തലകറങ്ങി വീണ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മൂത്രത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യു.എ.ഇയിൽ വന്ന ശേഷം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും അബുദാബി കോടതി ആ വാദത്തെ തള്ളിക്കളഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News