മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ ( 20 ) ആദിൽ ( 16 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവം : “തല പോയാലും ജനങ്ങൾക്ക് ഒപ്പം” ; യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് കെ യു ജെനീഷ്കുമാർ എം എൽ എ

രാത്രി ഏറെ ആയിട്ടും മുഹമ്മദ് ആഹിലും ,മുഹമ്മദ് നിഹാലും വീട്ടിലെത്താറായതോടെ ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മലമ്പുഴ ഭാഗത്ത് എത്തിയതായി കണ്ടെത്തുകയായിരുന്നു.  തെക്കേ മലമ്പുഴ ഡാമിൻറെ പരിസരത്ത് വസ്ത്രങ്ങളും ചെരുപ്പും കണ്ടതോടെ സംശയം തോന്നി വെള്ളത്തിൽ തിരയുകയായിരുന്നു . ഇന്ന് പുലർച്ചയുടെ ആദ്യം മുഹമ്മദ് ആഹിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഏഴുമണിയോടെ സഹോദരൻ മുഹമ്മദ് നിഹാലിന്റെ മൃതദേഹവും ഫയർഫോഴ്സ് കണ്ടെടുത്തു.

ALSO READ: തൃക്കാക്കര നഗരസഭയിലെ ലക്ഷങ്ങളുടെ കൊള്ള; ക്രമക്കേട് സംഭവിച്ചെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മറുപടിയില്ലാതെ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള

ചെളിയിൽ പൂണ്ടതാകാം മരണകാരണമെന്നാണ് നിഗമനം . മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News