മലപ്പുറത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു; പുഴയില്‍ വീണാണ് അപകടം

മലപ്പുറം അകമ്പാടത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു. പെട്രോൾ പമ്പിന് സമീപം ഇടിവണ്ണപുഴയിൽ വീണാണ് അപകടം. അകമ്പാടം ബാബു – നസീറ ദമ്പതികളുടെ മക്കൾ റിൻഷാദ് (14), റാഷിദ്(12) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവമുണ്ടായത്. കുട്ടികൾ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News