എംപിയോ എംഎല്‍എയോ ആകാത്ത പ്രിയങ്ക ഗാന്ധി ഇങ്ങോട്ട് വരണ്ട; തെലങ്കാനയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തെലങ്കാനയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടരി പ്രിയങ്കാ ഗാന്ധി വരുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാന പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്താല്‍ പ്രതിഷേധിക്കുമെന്ന് ബിആര്‍എസ് നേതാവ് കെ കവിത വ്യക്തമാക്കി. സംസ്ഥാന പദ്ധതിയുടെ ഉദ്ഘാടനത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ക്ഷണിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചതിന് പിന്നാലെയാണ് കവിത പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാനുള്ള പ്രിയങ്ക ഗാന്ധിയുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചും കവിത ചോദ്യം ഉന്നയിച്ചു.

ALSO READ:  ഭ്രമയുഗം പരീക്ഷണം തന്നെ, ആ സത്യം സ്ഥിരീകരിച്ച് മമ്മൂട്ടി; ഹിറ്റടിക്കാനുള്ള ഈ വരവ് വെറുതെയാവില്ല, ഇത് ചരിത്രമാകും

സര്‍ക്കാരിന്റെ 500 രൂപയുടെ ഗ്യാസ് സിലിണ്ടര്‍ പദ്ധതി ആരംഭിക്കുന്ന ചടങ്ങിലേക്കാണ് പ്രിയങ്കയെ ക്ഷണിക്കുമെന്ന് രേവന്ത് റെഡ്ഢി അറിയിച്ചത്. ഇതിനെതിരെ ബിആര്‍എസ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കവിത പറഞ്ഞു.

ALSO READ: ഞാൻ ടൈൽസ് ഇട്ട അതേ ഹോട്ടലിൽ ഏഴു വർഷങ്ങൾക്ക് ശേഷം അതിഥിയായി ഞാൻ എത്തി, നമ്മൾ തന്നെയാണ് നമ്മളുടെ സ്റ്റാർ ടീമേ: ബിനീഷ് ബാസ്റ്റിൻ

”എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയെ സര്‍ക്കാര്‍ പരിപാടിയിലേക്ക് വിളിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് ചോദിക്കാനുണ്ട്. അവര്‍ ഒരിക്കല്‍ പോലും എംപിയോ എംഎല്‍എയോ സര്‍പഞ്ചോ ആയിട്ടില്ല. അവര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെങ്കില്‍ പാര്‍ട്ടി പരിപാടിയിലേക്ക് വിളിക്കണം. അവരെ ഏതെങ്കിലും സര്‍ക്കാര്‍ പരിപാടിക്ക് വിളിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കും, സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ വരുന്നത്, ഞങ്ങള്‍ മനസ്സിലാക്കും” കവിത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News