പാതിനഗ്നയായി ചോരയൊലിപ്പിച്ച് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി വാതിലില്‍ മുട്ടുമ്പോൾ ആട്ടിപ്പായിച്ച് വീട്ടുകാർ: സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശില്‍ പാതിനഗ്നയായി ചോരയൊലിപ്പിച്ച് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി വാതിലില്‍ മുട്ടിയപ്പോൾ ആട്ടിപ്പായിച്ച് വീട്ടുകാർ. ഇരയായ പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന സിസിടിവി വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പാതിനഗ്നയായി ചോരയൊലിപ്പിച്ച് നടക്കുന്ന കുട്ടിയുടെ വിഡിയോയാണ് പുറത്തുവന്നത്. വീടിന്റെ വാതിലില്‍ മുട്ടുന്ന പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുന്നതും കാണാം മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്രൂരസംഭവം.

ALSO READ: ഇസ്കോൺ ചതിച്ചു, കൃഷ്ണഭക്തിയുടെ പേരിൽ പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുന്നു: ഗുരുതര ആരോപണങ്ങളുമായി മനേക ഗാന്ധി

ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെൺകുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്ന പുരോഹിതൻ പെൺകുട്ടി ഒരു ടവലിൽ പൊതിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിലേറ്റ മുറിവുകൾ‌ ഗുരുതരമായതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ: ആത്മഹത്യ ചെയ്ത നടി അപർണയുടെ കുഞ്ഞിനെ ദത്തെടുക്കാൻ താനുണ്ടെന്ന് അവന്തിക, അവളുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്ന് ബീന ആന്റണി
അതേസമയം, സംഭവത്തിൽ ഇതുവരേക്കും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ അറിയിച്ചു. പെൺകുട്ടി എവിടെനിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും ഉത്തർപ്രദേശിലെ പ്രഗ്യരാജിൽ നിന്നാണെന്നാണ് ഭാഷയിൽനിന്നും മനസ്സിലാകുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News