ആര്‍ എസ് ഉണ്ണിയുടെ കുടുബത്തോട് എന്‍ കെ പ്രേമചന്ദ്രന്‍ ചെയ്തത് കൊടും ക്രൂരത; മറക്കില്ല ജനം

ആര്‍എസ്പിയുടെ എക്കാലത്തെയും പ്രമുഖ നേതാവായ ആര്‍ എസ് ഉണ്ണിയെ കേരളക്കര മറക്കില്ല. എന്നാല്‍ ആ നേതാവിന്റെ കൊച്ചു മക്കളായ അഞ്ജനയോടും അമൃതയോടും അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ മറവില്‍ എന്‍ കെ പ്രേമചന്ദ്രനും നേതാക്കളും ചെയ്തത് കണ്ണില്ലാ ക്രൂരതയാണ്. ചെറുമക്കളുടെ പരാതിയെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് അന്ന് പൊലീസ് കേസെടുത്തത്
2022 ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ മറവില്‍ ശക്തികുളങ്ങരയിലെ അദ്ദേഹത്തിന്റെ കോടികളുടെ കുടുംബ സ്വത്ത് കയ്യേറാന്‍ ശ്രമിക്കുകയായിരുന്നു. ചെറുമക്കളുടെ പരാതിയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തിരുന്നു. 2016 ലാണ് എന്‍ കെ പ്രേമചന്ദ്രന്‍ ചെയര്‍മാനും ആര്‍ എസ് ഉണ്ണിയുടെ ബന്ധു കെ പി ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമായി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ഇതിന്റെ് മറവിലാണ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടന്നതെന്നാണ് ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കള്‍ ആരോപണം ഉന്നയിച്ചത്.

Also Read: ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല: വിദ്യാബാലന്‍

കുടുംബത്തെ പോലും അറിയിക്കാതെ ശക്തികുളങ്ങരയിലെ 24 സെന്ററും വീടും ഉള്‍പ്പെടുന്ന വസ്തുവിലേക്ക് ഫൗണ്ടേഷന്‍ ഓഫീസ് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. വീടും വസ്തുവും തിരികെ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെറുമക്കള്‍ സമീപിച്ചെങ്കിലും എന്‍ കെ പ്രേമചന്ദ്രന്‍ സഹായിച്ചില്ല. നിയമനടപടികള്‍ വിലക്കുകയും ചെയ്തു. കെ പി ഉണ്ണികൃഷ്ണന്റെ സ്വന്തം പേരില്‍ അനന്തകളുമായി വൈദ്യുതി കണക്ഷനും എടുത്തു ഇവിടെ യോഗങ്ങളും മറ്റും ചേര്‍ന്നു. 2001 ഡിസംബര്‍ 31ന് ഇവിടെ താമസിക്കാന്‍ എത്തിയ ചെറുമകളെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു. ചെറുമകളുടെ ചെറുത്തുനില്‍പ്പും ജനരോഷവും ശക്തമായതോടെ െേപാലീസ് ഇടപെടലില്‍ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ ഭാരവാഹികള്‍ സാധനങ്ങള്‍ മാറ്റി വീടൊഴിയാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. കെ പി ഉണ്ണികൃഷ്ണന്‍ മുന്‍നിര്‍ത്തി സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തില്‍ പ്രേമചന്ദ്രന്‍ പങ്കുണ്ടെന്നാണ് ചെറുമക്കള്‍ ആരോപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here