ആയുർവേദത്തിൽ ബി എസ് സി നഴ്‌സിംഗും ബി ഫാമും; ഏപ്രിൽ 10 വരെ അപേക്ഷിക്കാം

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യസർവകലാശാല (KUHS) അംഗീകരിച്ച 2024-2025 വർഷത്തെ ബി.എസ്‌സി. നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ്‌ സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

Also read: ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് കേരള സര്‍വകലാശാല; അധ്യാപകനെതിരെ നടപടി സ്വീകരിക്കും

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Also read: യുജിസി ചട്ടങ്ങൾ 2025: കേരളത്തിന്‍റെ നിലപാട് സംബന്ധിച്ച റിപ്പോർട്ട് യുജിസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും സമർപ്പിച്ചു

ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News