
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും എണ്ണവിലയിലെ കുതിപ്പുമുണ്ടാക്കിയ ആശങ്കയ്ക്കിടയിൽ തകർന്നു വീണു ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 1,353 പോയിന്റ് ഇടിഞ്ഞ് 77,566ൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 422 പോയിന്റ് താഴ്ന്ന് 24,028ൽ അവസാനിച്ചു. ഇതോടൊപ്പം ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു.
വിപണിയിൽ ഉടനീളം പടർന്ന വില്പനസമ്മർദ്ദം ഏറ്റവുമധികം ബാധിച്ചത് ബാങ്കിങ് ഫിനാൻസ് മേഖലയിലെ ഓഹരികളെയാണ്. ഫെഡറൽ ബാങ്ക് , ഇന്ഡസ്ഇന്ദ് ബാങ്ക് എന്നിവയുടെ ഓഹരികൾ കൂപ്പുകുത്തിയപ്പോൾ നിഫ്റ്റി ബാങ്ക് കനത്ത ഇടിവ് രേഖപ്പെടുത്തി 50000 പൈന്റിനു സമീപം അവസാനിച്ചു.
Also Read: ഇന്നത്തെ 1 കോടി മലപ്പുറത്തേക്ക്; നിങ്ങളെയും തേടിയെത്തിയോ ഇന്ന് ഭാഗ്യം? അറിയാം സമ്പൂർണ റിസൾട്ട്
മേഖലാധിഷ്ഠിത സൂചികകൾ എല്ലാം നഷ്ടത്തിൽ അവസാനിച്ചപ്പോൾ ഏറ്റവും അധികം തകർച്ച കണ്ടത് നിഫ്റ്റി പിഎസ്യൂ ബാങ്കിലും നിഫ്റ്റി ഓട്ടോയിലും ആണ്. എന്നാൽ പൊതു വികാരത്തിന് വിഖിന്നമായി വിപ്രോയും ഇൻഫോസിസും ഉൾപ്പടെ പല പ്രധാന ഐടി ഓഹരികളും നേട്ടത്തിൽ അവസാനിച്ചു. അതേസമയം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കിടന്നതിനെ തുടർന്ന് ഐ ഓ സി , ബി പി സി എൽ എന്നിവയുൾപ്പടെയുള്ള എനർജി ഓഹരികൾ നഷ്ടത്തിലായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

