
ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ച തുടരുന്നു. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളായ പി കെ സിംഗ് എന്ന സൈനികനാണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്.
അതേസമയം, കറാച്ചിയില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ പറഞ്ഞതിന് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് സൂറത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചുവെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലില്‍ ഇന്ത്യ ശക്തിപ്രകടനം നടത്തിയത്.
Also Read: രാഷ്ട്രപതിയെ സന്ദര്‍ശിച്ച് അമിത് ഷായും ജയ്ശങ്കറും; കരസേനാ മേധാവി നാളെ ശ്രീനഗറിലേക്ക്
ശത്രുപക്ഷത്തിന്റെ റഡാറുകളുടെയും ഇന്‍ഫ്രാറെഡിന്റെയും കണ്ണുവെട്ടിച്ച് ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ പായുന്ന മിസൈലുകള്‍ എംആര്‍ സാം സംവിധാനത്തിലൂടെ തകര്‍ക്കാനുള്ള ശേഷിയാണ് നാവികസേന വിജയകരമായി നടത്തിയത്. അതായത് സീ സ്‌കിമ്മിങ് നടത്തുന്ന മിസൈലുകളെയാണ് ഇവിടെ തകര്‍ത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

