
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളുടെ സേവന നിരക്കിൽ വലിയ വ്യത്യാസങ്ങളുണ്ടാവാറില്ല. എന്നാൽ അവിടെ ഒരാൾ വ്യത്യസ്തനാണ്. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആ മഹാമേരുവിന്റെ പേരാണ് ബിഎസ്എൻഎൽ. വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ബിഎസ്എൻഎല്ലിന്റെ ചില പ്ലാനുകൾ മറ്റ് ടെലികോം സേവനദാതാക്കൾക്ക് ഒരു തലവേദന തന്നെയാണ്.
ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖർക്കൊന്നും 100 രൂപയിൽ താഴെ വില വരുന്ന വലിയ പ്ലാനുകളൊന്നുമില്ല. എന്നാൽ 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനാണ്. 99 രൂപയ്ക്ക് ചാർജ് ചെയ്താൽ അൺലിമിറ്റഡ് കോളിങ്, ആകെ 50ജിബി ഡാറ്റ, 17 ദിവസം വാലിഡിറ്റി എന്നിവ ആസ്വദിക്കാം. പക്ഷെ ഇതിൽ എസ്എംഎസ് സൗകര്യം ഉൾപ്പെടുന്നില്ല.
100 രൂപയിൽ താഴെയുള്ള മികച്ച സൗകര്യമുള്ള പ്ലാന് നിലവിൽ ബിഎസ്എൻഎൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനുണ്ടെങ്കിലും അത് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന അത്ര സേവനങ്ങൾ ആ പ്ലാനിൽ ലഭ്യമല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here