നാട്ടിലെ ബി എസ് എൻ എൽ സിം യു എ ഈയിൽ ഉപയോ​ഗിക്കാം; രണ്ട് റീചാർജ് പ്ലാനുകൾ ഇതാ

BSNL International SIM UAE

നാട്ടിലെ ബി എസ് എൻ എൽ സിം യു എ ഇയിൽ ഉപയോ​ഗിക്കാൻ സാധിക്കും. കേരളത്തിൽ നിന്നുള്ള നിരവധി ആളുകൾ ജോലി ചെയ്യുന്ന സ്ഥലമാണ് യു​ണൈറ്റഡ് അ‌റബ് എമിറേറ്റ്സ്. ഇവരെ കാണാനായും കുറച്ചു കാലം ഒപ്പം നിൽക്കാനും നാട്ടിൽ നിന്നും ബന്ധുക്കൾ അവിടേക്ക് യാത്ര ചെയ്യാറുണ്ട്. കൂടാതെ ജോലി സംബന്ധമായും ഹ്രസ്വകാലത്തേക്ക് അങ്ങോട്ടേക്ക് ആളുകൾ യാത്ര ചെയ്യാറുണ്ട്. ഇത്തരത്തിൽ‌ യു എ ഇയിലേക്ക് പോകുന്നവർക്കായി രണ്ട് റോമിങ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL).

ഈ പ്ലാനുകളിലൂടെ നാട്ടിലെ ബിഎസ്എൻഎൽ സിം യു എ ഇയിലും ഉപയോ​ഗിക്കാൻ സാധിക്കും. ഇൻകമിങ് കോളുകളും സ്വീകരിക്കാനും സിം കട്ട് ആകാതെ വാലിഡിറ്റി കാത്തുസൂക്ഷിക്കാനും ഈ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ സഹായകമാണ്.

Also Read: ‘എല്ലാം ആരാധകർക്ക് വേണ്ടി’: എഫ് 7ൽ അവസാന നിമിഷം മാറ്റം കൊണ്ടുവന്ന് പോക്കോ

57 രൂപ, 167 രൂപ പ്രീപെയ്ഡ് ​ഐആർ പ്ലാനുകളാണ് ഇത്തരത്തിൽ സഹായകമാകുന്ന ചെലവ് കുറഞ്ഞ പ്ലാനുകൾ. കേരളത്തിന് മാത്രമായിട്ടാണ് ഈ പ്ലാനുകൾ എന്ന പ്രത്യേകതയുമുണ്ട്. യുഎഇ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി സഹകരിച്ചാണ് ഈ സൗകര്യം ബി എസ് എൻ എൽ ഒരുക്കിയിരിക്കുന്നത്. യഥാക്രമം 90 ദിവസത്തേക്കും, 30 ദിവസത്തേക്കുമുള്ള പ്ലാനുകളാണ് ഇവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News