വീട്ടിൽ ബിഎസ്എൻഎൽ വൈഫൈ ആണോ..? രാജ്യത്തെവിടെയും ഇനി നെറ്റ് കിട്ടും

BSNL Wifi

വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇൻ്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന തിൻ്റെ ഭാഗമായി കേരള സർക്കിൾ സിജിഎംബി സുനിൽകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ പദ്ധതികൾ പ്രഖ്യാപിച്ചു. ഫൈബർ ടു ദ ഹോം (എഫ്‌ടി ടിഎച്ച്) കണക്ഷനുള്ളവർക്കാണ് സർവത്ര പദ്ധതിയുടെ ഗുണം ലഭി ക്കുക. ഇന്ത്യയിൽ എവിടെയായലും എഫ്‌ടിടിഎച്ച് ടവറിൽനിന്ന് വൈഫൈ ലഭ്യമാകും. ഇതിനായി സർവത്രയുടെ https:// portal.bsnl.in/ftth/wifiroaming എന്നപോർട്ടലിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം.

Also Read: ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഞെട്ടിപ്പിക്കുന്ന വീഡിയോ പകര്‍ത്തി വിമാന യാത്രികന്‍

കുറഞ്ഞ ചെലവിൽ സിസിടിവി ഉൾപ്പെടെ വീട്ടിലെ ഇന്റർനെറ്റ് ആവശ്യമായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകുന്ന സ്മാർട്ട് ഹോം പാക്കേജും ആരംഭിച്ചിട്ടുണ്ട്. പാക്കേജിൽ ചില ഒടിടി ചാനലുകളുടെ സബ്‌സ്ക്രിപ്ഷനും ഉണ്ടാകും. ലാൻഡ്ലൈൻ വരിക്കാർക്ക് അതേ നമ്പർ നിലനിർത്തി എഫ്‌ടിടിഎച്ച് സേവനം നൽകുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണംകുടി. ഒരു വരിക്കാരൻ നഷ്ടപ്പെടുമ്പോൾ മൂന്നുപേർ പുതുതായി എത്തുന്നു. സംസ്ഥാനത്ത് ജൂലൈയിൽമാത്രം 1.35 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലെത്തി.

Also Read: ഇഗ്നോയിൽ പ്രവേശനം; അപേക്ഷ തിയതി നീട്ടി

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പോർട്ട് ചെയ്ത് എത്തിയത് 1.7 ലക്ഷം പേരാണ്. രാജ്യത്ത് ഇക്കാലയളവിൽ 29 ലക്ഷം പേർ പുതിയ വരിക്കാരായി. സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500 എണ്ണം 4 ജിയിലേക്ക് മാറ്റി. ചെറിയ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറാനുമാകും. കഴിഞ്ഞ സാമ്പത്തിക വർഷം 1859 കോടിയാണ് സംസ്ഥാനത്തു നിന്നുള്ള വരുമാനം. 63 കോടിരൂപ യുടെ ലാഭവും നേടി. വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് ആശയ വിനിമയത്തിനായി 5 ജി നോൺ പബ്ലിക് നെറ്റ്‌വർക്ക് എന്ന സ്വകാര്യനെറ്റ്‌വർക്ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News