ബിഎസ്പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യയുമായി ‘പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം’ മൂലം വീടു വിട്ടു

മധ്യപ്രദേശ് ബാലാഗാട്ട് മണ്ഡലത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടി ലോക് സഭാ സ്ഥാനാര്‍ത്ഥി കന്‍കാര്‍ മുംജാരേ മൂലം കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യ അനുഭാ മുംജാരേയുമായുള്ള പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം മൂലം വീട് വിട്ടിറങ്ങി. തെരഞ്ഞെടുപ്പ് സമയം രണ്ട് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ചു പോകില്ലെന്നാണ് ബിഎസ്പി നേതാവ് പറയുന്നത്.

ALSO READ:  ദി റിയൽ കേരള സ്റ്റോറി; തെയ്യം കെട്ട് ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്ഥാന മുറ്റത്ത് ഇഫ്താർ വിരുന്ന്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് ഒരുവീട്ടില്‍ തന്നെയാണ് കഴിഞ്ഞത്. അതേസമയം ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തുമെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഡാമിന് അരികിലുള്ള ഒരു കുടിലിലേക്കാണ് താന്‍ താമസം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗൗരിശങ്കര്‍ ബിദനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ അനുഭാ മുംജാരേ ഭര്‍ത്താവിന്റെ നിലപാടില്‍ താന്‍ നിരാശയാണെന്ന് വ്യക്തമാക്കി. മകനും ഭര്‍ത്താവിനുമൊപ്പം കഴിഞ്ഞ 33വര്‍ഷമായി സന്തോഷത്തോടെയാണ് ജീവിച്ചതെന്നും അവര്‍ പറയുന്നു.

ALSO READ:  കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിശ്വസ്തയായ നേതാവെന്ന നിലയില്‍ താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാമ്രാട്ട് സരസ്വതിന്റെ വിജയത്തിനായി പരിശ്രമിക്കുമെന്നും തന്റെ ഭര്‍ത്താവിനെ കുറിച്ച് ഒരിക്കലും മോശമായി സംസാരിക്കില്ലെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News