മധ്യപ്രദേശില്‍ ബിഎസ്പി വെല്ലുവിളിയാകും!! പുതിയ സഖ്യം പ്രഖ്യാപിച്ചു

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാവുകയെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയായി ബിഎസ്പിയുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാനാണ് ബിഎസ്പിയുടെ നീക്കം. ഇതിനായി പ്രാദേശിക ഗോത്രവര്‍ഗ സംഘടനയുമായി സഖ്യം രൂപീകരിച്ചു കഴിഞ്ഞു. ഗോണ്ട്വാന ഗാന്തന്ത്ര പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ് ബിഎസ്പി. പ്രധാന വൈരികളായ കോണ്‍ഗ്രസിനും ബിജെപിക്കും ഇത് വെല്ലുവിളിയാണ്.

ALSO READ:മഹാരാഷ്ട്രയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു

ഇന്ത്യാ മുന്നണിയിലെ കക്ഷികളായ എസ് പി, ആം ആദ്മി പാര്‍ട്ടി എന്നിവരെ കൂടാതെ ബി എസ് പിയും ജി ജി പിയും മത്സരിക്കുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കേവല ഭൂരിപക്ഷം ലഭിക്കാന്‍ തടസമാകും എന്നാണ് വിലയിരുത്തല്‍. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നാല് പാര്‍ട്ടികളും 8.74% വോട്ടുകള്‍ നേടിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് തടസമായത്. അന്ന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചു, ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവ്. 0.13% വോട്ടിന്റെ വ്യത്യാസത്തില്‍ ബി ജെ പി 109 സീറ്റുകളും നേടി. മധ്യപ്രദേശിനെ കൂടാതെ ഛത്തീസ്ഗഡിലും ബി എസ് പി-ജി ജി പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News