കൊറിയൻ ഗായകസംഘം ബി ടി എസിനെ കാണാൻ നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

കൊറിയൻ ഗായകസംഘം ബി ടി എസിനെ കാണാൻ നാടുവിട്ട പതിമൂന്നുകാരായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശിനികളായ പെൺകുട്ടികളെ കണ്ടെത്തിയത് വെല്ലൂർ കാട്പാഡി ജംഗ്‌ഷനിൽ നിന്ന്. വ്യാഴാഴ്ചയാണ് 14000 രൂപയുമായി കുട്ടികൾ നാടുവിട്ടത്. വിശാഖപട്ടണത്തെത്തി കപ്പൽ മാർഗം കൊറിയയിൽ പോകാനായിരുന്നു കുട്ടികളുടെ പ്ലാൻ. കാട്പാടി സ്റ്റേഷനിൽ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോവുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ റെയിൽവേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടികൾ സത്യം വെളിപ്പെടുത്തിയത്. മൂന്ന് പേരെയും കൗൺസിലിങ് നൽകി മാതാപിതാക്കൾക്കൊപ്പം വിടും.

ALSO READ: കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനേയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്, ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News