പാല്‍ ചായ കുടിച്ച് മടുത്തോ ? വൈകുന്നേരം വെറൈറ്റിയായി ബബിള്‍ ടീ ആയാലോ

പാല്‍ ചായ കുടിച്ച് മടുത്തോ ? വൈകുന്നേരം വെറൈറ്റി ബബിള്‍ ടീ ആയാലോ, ഞൊടിയിടയിലുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. രുചികരമായ ബബിള്‍ ടീ തയ്യാറാക്കിയാലോ ?

ആദ്യം കപ്പപ്പൊടി കൊണ്ടു ചെറിയ ബബിളുകള്‍ ഉണ്ടാക്കണം.

60 ഗ്രാം കപ്പപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക.

അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക.

പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍, അഞ്ച് ഗ്രാം കപ്പപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്യുക

അതിലേക്ക് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക.

ഇത് അടുപ്പില്‍ വച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക.

ഈ മിശ്രിതത്തിലേക്ക് ആദ്യം എടുത്തുവച്ചിരിക്കുന്ന കപ്പപ്പൊടിയും കൊക്കോ പൗഡറും ചേര്‍ത്ത് നന്നായി ഇളക്കുക.

പിന്നീട് ഒരു പ്ലേറ്റില്‍ ഇട്ട് നന്നായി കുഴച്ച് ഉരുട്ടിയെടുക്കണം.

Also Read  : കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

ഇതു നാലായി ഭാഗിച്ച് ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടിഎടുക്കുക.

ഇതില്‍നിന്ന് ചെറിയ ബബിളുകള്‍ മുറിച്ചുമാറ്റി ഉരുട്ടി എടുക്കണം.

ഒരു പാനില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ബബിള്‍സ് ഇട്ടു കൊടുക്കണം.

20 മിനിറ്റ് തിളപ്പിച്ച ശേഷം അരമണിക്കൂര്‍ അടച്ചു വയ്ക്കണം.

പിന്നീട് ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക.

ഈ ബബിള്‍സ് ഒരു പാനില്‍ ഇട്ട് കാല്‍ കപ്പ് വെള്ളവും 20 ഗ്രാം ബ്രൗണ്‍ഷുഗറും ചേര്‍ത്ത് അടുപ്പില്‍ വച്ച് നന്നായി തിളപ്പിച്ചെടുക്കണം.

ഈ ബബിള്‍സ് എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം.

ഒരു ഗ്ലാസില്‍ അരഭാഗത്തോളം കട്ടന്‍ചായ എടുക്കുക

അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗറും പാല്‍പ്പൊടിയും ചേര്‍ത്ത് ചായ ഉണ്ടാക്കുക.

മറ്റൊരു ഗ്ലാസിലേക്ക് ബബിസ് ഇട്ട് അതില്‍ ഐസ് ക്യൂബസ് ഇടുക.

അതിനു മുകളിലേക്ക് ഉണ്ടാക്കിവച്ചിരിക്കുന്ന ചായ ഒഴിച്ചു കൊടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News