പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ ബജറ്റവതരണം; സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് നിര്‍മല സീതാരാമന്‍

nirmala sitharaman

പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ ബജറ്റവതരണം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിതെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കുംഭമേളയെ ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ്‌ നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ്‌ അവതരിപ്പിക്കുന്നത്‌.നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന സാമ്പത്തികസർവേ നേരത്തെ പുറത്തു വന്നതിന് പിന്നാലെയാണ് ബജറ്റ് അവതരണം.

 കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കുമോ എന്നതും ശ്രദ്ധേയമാണ്.

നടപ്പു വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് സാമ്പത്തിക സര്‍വ്വേയിലെ വിലയിരുത്തല്‍. 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വയനാടിന് പുനരധിവാസ സഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കടമെടുപ്പ് പരിധി മൂന്നരയാക്കി ഉയര്‍ത്തുക, ജിഎസ്ടി വരുമാന വിഹിതം വര്‍ദ്ധിപ്പിക്കുക, റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുക, ദേശീയപാതാ വികസനം, ശബരി പാത, സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ കേന്ദ്രാനുമതി കാത്ത് കിടക്കുന്ന റെയില്‍വേ പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിക്കുമോയെന്നതും ഉറ്റുനോക്കുന്നു.

2047ല്‍ വികസിത ഇന്ത്യയെന്ന് ലക്ഷ്യമിട്ടുളള ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക സര്‍വ്വേ പ്രകാരം ജിഡിപി വളര്‍ച്ച നിരക്ക് കുറയുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയാണ് കേരളം വെച്ചുപുലർത്തുന്നത്. വയനാടിനടക്കം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 24,000 കോടിയുടെ പാക്കേജ് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ALSO READ; ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു

വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് പുറമെ വിഴിഞ്ഞം തുറമുഖത്തിനും കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 200 കോടി അടക്കമുള്ളവയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് ആവശ്യങ്ങളിൽ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News