‘നെഹ്രുവിന്റെ ഭാര്യയെന്ന പേരും ഊരുവിലക്കും, ഒടുവിൽ സാറാ ജോസഫിന്റെ ബുധ്‌നിയുടെ ഇതിവൃത്തവും’; നെഹ്‌റു മാലയിട്ട് സ്വീകരിച്ച ബുധ്‌നി മേജാൻ അന്തരിച്ചു

ജാർഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മാലയിട്ട പേര് ഊരുവിലക്ക് കിട്ടിയ ബുധ്‌നി മേജാൻ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പഞ്ചേതിനെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധ്നിയുടെ സംസ്കാര ചടങ്ങുകൾ പഞ്ചേത് ഘട്ടിൽ നടന്നു. സി.ഐ.എസ്.എഫ് ജവാന്മാർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.

ALSO READ: സച്ചിൻ്റെ മകളുമായി പ്രണയത്തിലാണോ? ശുഭ്മാൻ ഗില്ലിന്റെ മറുപടി കേട്ട് കിളി പോയി അവതാരകൻ

1956 ഡിസംബറിൽ ദാമോദർ നദിയിൽ നിർമിച്ച അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് ആദിവാസി വിഭാഗത്തിൽപെട്ട ബുധ്‌നി മേജാൻ ആയിരുന്നു. തന്നെ മാലയിട്ട് സ്വീകരിച്ച ബുധ്‌നിയെ നെഹ്‌റു അതെ മാള തിരിച്ചണിയിച്ചു. നെഹ്‌റു മാലയിട്ട കാരണത്താൽ ബുധനിക്കു തന്റെ ഗോത്രത്തിൽ നിന്നും ഗ്രാമത്തിൽ നിന്നും ഊരുവിലക്ക് പ്രഖ്യാപിച്ചു. മലയിട്ടാൽ നെഹ്‌റു കല്യാണം കഴിച്ചു എന്നാണർത്ഥംഎന്ന പേരിലാണ് വിലക്ക് പ്രഖ്യാപിച്ചത്. തുടർന്ന് ഏറെ നാൾ സമൂഹത്തിൽ ഒറ്റപ്പെട്ട അവരെ കാണാതായി.

ALSO READ: ‘ആള് വേറെ ലെവലാണ്’, ഫഹദ് ഫാസിൽ ഐസ്ക്രീം വാങ്ങിത്തന്ന കഥ പറഞ്ഞ് ഹരിശ്രീ അശോകൻ

ഏറെ നാളുകൾക്ക് ശേഷം സംഭവം അറിഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ബുധ്നിക്ക് ദാമോദർവാലി കോർപറേഷനിൽ ജോലി നൽകുകയായിരുന്നു. ബുധ്‌നിയുടെ ജീവിതം ആസ്പദമാക്കി സാറ ജോസഫ് പിന്നീട് ‘ബുധ്‌നി’ എന്ന നോവൽ എഴുതി. ബുധ്‌നിയെ സാറ ജോസഫ് സന്ദർശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News