വർക്കലയിൽ ബക്രീദ് ആഘോഷങ്ങൾക്കായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽ ചാടി; രണ്ട് പേർക്ക് പരിക്ക്

ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ബലി നൽകാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽ ചാടിയത് വർക്കലയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വർക്കല മേൽവെട്ടൂർ ഭാഗത്ത് ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.

Also Read:വമ്പൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്

ബലി ഒരുക്കങ്ങൾക്കായി പ്രദേശത്ത് എത്തിച്ച പോത്ത് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഓടിത്തുടങ്ങി. സമയത്ത് വഴിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് നേരെയും പോത്ത് ആക്രമണം നടത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി കടലിലും സമീപപരിസരങ്ങളിലും തിരച്ചിൽ ആരംഭിച്ചു. പോത്തിനെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News