
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണു. ആളപായമില്ല. ആശുപത്രി ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. നാളുകളായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരുക്കേറ്റു. ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു.
10 , 11 , 14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും സംഭവം നടന്ന് ഉടൻ ഒഴിപ്പിച്ചു.
news summary: Building collapses at Kottayam Medical College. No casualties.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here