
സാധാരണ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള വാർത്തകൾ നമ്മൾ വായിക്കാറുണ്ട്, കാണാറുമുണ്ട്. മുഖമൊക്കെ മറച്ച് വന്നാകും പലരും ഇതിനു തുനിയുക. എന്നാൽ ഇവിടെ മുഖമൊന്നും മറയ്ക്കാതെ ഒരാൾ ഒരു സ്കൂട്ടർ ‘മോഷ്ടിക്കുന്ന’ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്നാൽ മോഷ്ടിക്കുന്ന ആളെ കണ്ടാൽ നിങ്ങളൊന്ന് ഞെട്ടും. സ്കൂട്ടർ മോഷ്ടിക്കാൻ തുനിഞ്ഞത് മനുഷ്യനല്ല, ഒരു കാളയാണ്. ഒരു കാള സ്കൂട്ടർ മോഷ്ടിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഭൂപി പൻവർ എന്നയാളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിങ്ങൾ പലതവണ സ്കൂട്ടി മോഷ്ടിക്കുന്നത് കണ്ടിട്ടുണ്ടാകുമെന്ന് എഴുതിയിരുന്നു, എന്നാൽ ഋഷികേശിൽ സ്കൂട്ടി മോഷ്ടിക്കപ്പെട്ടതിന്റെ കാര്യം വ്യത്യസ്തമാണ്. ഇവിടുത്തെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കാളകൾക്ക് പോലും ബൈക്കുകളോടും സ്കൂട്ടറുകളോടും പ്രിയമുണ്ട്.
32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഋഷികേശിലെ ഒരു തെരുവ് കാണിക്കുന്നു. രണ്ടുപേർ നടന്നുപോകുന്നു. അവരുടെ അരികിലായി ഒരു കാള യെയും കാണാം. ആളുകൾ നടന്ന് പോയതിനു പിന്നാലെ കാള തൊട്ടടുത്ത് കണ്ട വെള്ള സ്കൂട്ടറിൽ കയറി ഓടിച്ചു പോകുന്നതാണ് വീഡിയോ. കാള ശാന്തമായി സ്കൂട്ടർ വശത്തുള്ള ഒരു തൂണിലേക്ക് ഓടിച്ചുകയറ്റി നിൽക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. നിരവധിപ്പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
इंसानों को स्कूटी चोरी करते हुए बहुत बार देखा होगा लेकिन ऋषिकेश में स्कूटी चोरी का मामला कुछ अलग है। यहां गली में घूमने वाले आवारा सांड भी बाइक स्कूटी का शौक रखते है। pic.twitter.com/37TRoCzhcb
— bhUpi Panwar (@askbhupi) May 2, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here