വീണ്ടും ബി ജെ പിയുടെ ബുൾഡോസർ രാജ് ; ഷാലിമാർ ബാ​ഗിൽ 150 ഓളം കെട്ടിടങ്ങൾക്കെതിരെ നടപടി

bulldozer raj shalima bagh

ദില്ലിയിൽ ബുൾഡോസർ രാജ് വീണ്ടും നടപ്പാക്കി ബി ജെ പി സർക്കാർ. കയ്യേറ്റങ്ങൾ നീക്കം ചെയ്യാനെന്ന പേരിലാലാണ് ഷാലിമാർ ബാഗിൽ കെട്ടിടങ്ങൾ പൊളിച്ചത്. പുലർച്ചെ 4 മണിയോടെ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചാണ് നടപടികൾ ആരംഭിച്ചത്. റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഭാഗമായാണ് 150 ഓളം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത് എന്നാണ് വിശദീകരണം.

പൊളിക്കൽ ആരംഭിച്ചതോടെ പ്രദേശം മുഴുവൻ അതീവ സുരക്ഷാ മേഖലയാക്കി മാറ്റി. നോട്ടീസ് കാലാവധി മെയ് 30 അവസാനിച്ചതിന് ശേഷമാണ് പൊളിക്കൽ നടപടി ആരംഭിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. 1980-ൽ ഏറ്റെടുത്ത ഭൂമിയാണിതെന്നും കയ്യേറ്റക്കാരെ ഒഴിപ്പിച്ചാണ് പൊളിക്കൽ നടത്തുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

Also read: ദില്ലിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് അപകടത്തിൽ ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരമെന്ന് വിവരം

ഇത് നിരവധി തവണയായി ബി ജെ പി സർക്കാർ രാജ്യതലസ്ഥാനത്തും ​വിവിധ സംസ്ഥാനങ്ങളിലും ബുൾഡോസർ രാജ് നടപ്പിലാക്കുന്നത്. ഈ വർഷം ആദ്യം തുർക്ക്‌മാൻ ഗേറ്റിൽ രാംലീല മൈതാനത്തിന്‌ അടുത്തുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള ഫായ്‌സ്‌–ഇ–ഇലാഹി മസ്‌ജിദിന്‌ സമീപമുള്ള കെട്ടിടങ്ങൾ ബുൾഡോസറുകൾകൊണ്ട്‌ പൊളിച്ചുമാറ്റിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News