വിയ്യൂരിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടാക്കൾ പിടിയിൽ

തൃശ്ശൂർ വിയ്യൂരിൽ നിന്നും ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ 4 പ്രതികളെ പൊലീസ് പിടികൂടി. മോഷണ മുതൽ വാങ്ങി വിൽപ്പന നടത്തുന്ന 2 കൂട്ടു പ്രതികളും പൊലീസ് പിടിയിലായി. വിയ്യൂർ SHO കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം താനൂർ സ്വദേശി റിജിൻദാസ് (18 ), മലപ്പുറം തിരൂർ പൊറത്തൂർ സ്വദേശി കുയിലിപ്പറമ്പിൽ ഷംനാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

Also Read: അഞ്ചു വയസുകാരിയുടെ കൊലപാതകം; പൊലീസിന് പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ കൊലപാതകം നടന്നിരുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൂട്ടുപ്രതികളായ മറ്റു രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ് റിജിൻദാസ്. സിന്തെറ്റിക് മയക്കു മരുന്ന് കച്ചവടം ചെയ്യുന്നയാളാണ് ഷംനാദ്. അറസ്റ്റിലായ പ്രതികളുടെ പേരിൽ തൃശ്ശൂർ ഈസ്റ്റ്‌, ഷൊർണുർ, തിരൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. വാഹനം വിറ്റ് കിട്ടുന്ന പണം പ്രതികൾ ആർഭാട ജീവിതത്തിനും ലഹരിമരുന്ന് വാങ്ങുന്നത്തിനും ഉപയോഗിച്ച് വരികയായിരുന്നു.

Also Read: പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വരവേ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ശിക്ഷവിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News