
ദുബായിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ വെടിയുണ്ട പിടിച്ചു. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി ഷിബു മാത്യു (48) ആണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് ദുബായിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി ഇയാൾ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ 10 വര്‍ഷമായി ദുബായിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷിബു മാത്യു.
ALSO READ: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടു പേർ അറസ്റ്റിൽ
യാത്രയ്ക്ക് മുൻപ് ലഗേജും ചെരുപ്പും സ്കാന്‍ ചെയ്യുന്നതിനിടെയാണ് ഇയാളുടെ ചെരുപ്പിനടിയിൽ നിന്നും വെടിയുണ്ട കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂസിന്‍റെ അടിയില്‍ കുടുങ്ങിയ നിലയിൽ കണ്ടത്. ഇയാളെ പീലമേട് പൊലീസിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെടിയുണ്ട ഷൂസില്‍ കുടുങ്ങിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

