
അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവ് നടത്തി ജസ്പ്രീത് ബുമ്രയും വിരാട് കോഹ്‌ലിയും. നേരത്തെ അഫ്ഘാനിസ്ഥാനെതിരായ പരമ്പരയിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. അതേസമയം ഐപിഎൽ ഫൈനലിനിടെ പരുക്കേറ്റ കോഹ്‌ലിയുടെ പ്ലെയിങ് ഇലവനിൽ പങ്കാളിത്തം അദ്ദേഹത്തിന്റെ ഫിട്നെസ്സിനെ ആശ്രയിച്ചിരിക്കും. അഫ്ഘാൻ പരമ്പരയിൽ കോഹ്‌ലിക്ക് പകരം ടീമിലെത്തിയ യശസ്വി ജയ്സ്വാളിനു പക്ഷെ ഇത്തവണ ടീമിൽ ഇടം പിടിക്കാനായില്ല.
Also Read:സ്പെയിനിനെ തടുക്കാനാകാതെ സൗദി അറേബ്യ; എതിരില്ലാത്ത നാല് ഗോളുകൾ
ജയ്സ്വാളിനെ കൂടാതെ പേസർ പ്രിൻസ് യാദവിനും ടീമിലെ സ്ഥാനം തെറിച്ചു. പകരം ലോകകപ്പിന് മുൻപ് പരുക്കേറ്റ് പുറത്തായ ഹർഷിത് റാണ ടീമിൽ തിരിച്ചെത്തി. ടി 20 ഉപനായകൻ അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തിയപ്പോൾ വെറ്ററൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല.ജൂലൈ മാസം ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന മൂന്നു ഏകദിന മത്സരങ്ങളെ കൂടാതെ അഞ്ചു ടി 20 മത്സരങ്ങളും ഉണ്ടാകും. ഇന്ത്യയുടെ 2027 ലോകപ്പിനുള്ള തയ്യാറെടുപ്പിൽ നിർണ്ണായകമായ പരമ്പരയ്ക്ക് മുന്നോടിയായി അയർലാൻഡിനെതിരെ രണ്ടു ടി 20 മത്സരങ്ങളും ഇന്ത്യ കളിക്കും.
ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസീദ് സിംഗ്, രാഷ്‌പ്രീത് കൃഷ്ണ, പ്രസീദ് സിംഗ് കൃഷ്ണ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

