
ടി 20 മത്സരങ്ങൾ കുറച്ചു ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ സൂപ്പർ താരം ജസ്‌പ്രിത് ബുമ്ര. അടുത്ത കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഇന്ത്യൻ പേസറിന്റെ നീക്കം. ഈ വർഷത്തെ ഐപിഎൽ കഴിഞ്ഞതിനു ശേഷം ബുമ്രയുടെ മത്സരങ്ങളുടെ ക്രമം മുൻകൂട്ടി ആസൂത്രണം ചെയ്യുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി.
നേരത്തെ സ്വന്തം മണ്ണിൽ നടന്ന 2023 ലെ ഏകദിന ലോകകപ്പിൽ കിരീടം നേടാതെ പോയ ഇന്ത്യ അടുത്ത തവണ കപ്പടിക്കണമെന്ന ദൃഡനിശ്ചയത്തോടെയാണ് തയാറെടുക്കുന്നത്. ദക്ഷിണാഫ്രിക്ക , സിംബാബ്‌വെ നമീബിയ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ ബുമ്രയുടെ ഫോമും ഫിട്നെസ്സും ഇന്ത്യയ്ക്ക് നിർണായകമായേക്കാം.
Also Read: സഞ്ജുവിനെ തഴഞ്ഞോ? ബിസിസിഐയുടെ പുരസ്‌കാരം ഈ യുവതാരത്തിന്
ഈ വർഷത്തെ ടി 20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതിൽ ബുംറ നിർണായക പങ്കു വഹിച്ചു. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹം ഫൈനലിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

