തിരിച്ചുവരവിൽ റെക്കോർഡ് കുറിച്ച് ബുംറ; പിന്നിലാക്കിയത് അഗർക്കറിനെ

bumrah

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറ പുതിയൊരു റെക്കോർഡും സ്വന്തമാക്കി. ബിർമിങ്ഹാമിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിലാണ് താരം പുതിയ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 14ആം ഓവറിൽ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കിയ ബുംറ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 150 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരിൽ മൂന്നാം സ്ഥാനത്തെത്തി. വെറും 4605 പന്തുകളാണ് നേട്ടത്തിലെത്താൻ ബുമ്രയ്ക്ക് വേണ്ടി വന്നത്. ഇതേ നേട്ടത്തിലെത്താൻ യഥാക്രമം 4070 ഉം , 4513 ഉം മാത്രം പന്തുകൾ എടുത്ത ഷമിയും കുൽദീപ് യാദവും മാത്രമാണ് താരത്തിന് മുന്നിലുള്ളത്.

Also Read: ആദ്യം ഫിഫ ലോകകപ്പിലേക്ക് തെരഞ്ഞെടുത്തു, പിന്നീട് ഉപേക്ഷിച്ചു; റെഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ

നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ടീമിന്റെ മുഖ്യ സെക്ടർ അജിത് അഗർക്കർ ഇതോടെ ആദ്യ മൂന്നിൽ നിന്നും പുറത്തായി. 150 ഏകദിന വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിന് വേണ്ടി വന്നത് 5027 പന്തുകളാണ്. മത്സരത്തിൽത് ഓവറുകളിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ മികവിൽ ഇന്ത്യ മത്സരം ആറു വിക്കറ്റുകൾക്ക് വിജയിച്ചു. 258 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 46ആം ഓവറിൽ വിജയം കുറിച്ചു.

Bumrah sets record in comeback; breaks Agarkar’s  record

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News