ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല.

Also Read: നവകേരള സദസ് ഇന്ന്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും

റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News