പാലാ – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. നെല്ലാപ്പാറക്കും കുറിഞ്ഞിക്കും ഇടയിൽ കല്ലട വളവിലായിരുന്നു അപകടം. ബെംഗളൂരു – തിരുവല്ല – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ബസിനുള്ളിൽ 23 യാത്രക്കാരാണ് ബസ്സിലെ ലിസ്റ്റ് പ്രകാരം ഉണ്ടായിരുന്നത്. എന്നാൽ ലിസ്റ്റിൽ ഉള്ളതിലും കൂടുതൽ ആളുകൾ ബസ്സിൽ ഉണ്ടായിരുന്നു എന്നും പറയുന്നു.

Also Read: ‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്‍റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കൽക്കെട്ടിന് സമീപത്തായി മറിയുകയായിരുന്നു. സമീപവാസികളും അതുവഴി എത്തിയ യാത്രക്കാരും വിവരം അറിയിച്ചതിനെ തുടർന്ന് രാമപുരം പൊലീസ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കരിങ്കുന്നം പൊലീസും കോട്ടയം, ഇടുക്കി ജില്ലകളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരും തൊടുപുഴയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. നാഗാലാൻഡ് രജിസ്ട്രേഷനിൽ ഉള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Also Read: കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ശക്തമായ പരിശോധനകൾ നടത്തുമ്പോൾ അതിനെ കുറ്റം പറയുന്നവർ ഈ വാഹനത്തിന്റെ ടയറുകളുടെ അവസ്ഥ ഒന്ന് കാണണം. ബസിന്‍റെ ആറു ചക്രങ്ങളിൽ മുൻവശത്തെ ഒരെണ്ണം അടക്കം മൂന്നു ടയറുകൾ നൂല് തെളിഞ്ഞ് മൊട്ട പരിവത്തിൽ ആയിരുന്നു. കനത്ത മഴയ്ക്കും വളവിനുമൊപ്പം ഇതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 50 അടിയിലേറെ താഴ്ചയുള്ള കൂറ്റൻ കൽക്കെട്ടിന് സമീപത്തായാണ് ബസ് മറിഞ്ഞത്. നേരിയ വ്യത്യാസത്തിൽ വൻ ദുരന്തമാണ് വഴിമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News