കോന്നിയില്‍ സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, 7 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറയില്‍ എം എസ് മധു (65)ആണ് മരിച്ചത്. അപകടത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.

കോന്നി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ക്രയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട ടിപ്പര്‍ നീക്കം ചെയ്തത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.55നായിരുന്നു അപകടം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here