മധ്യപ്രദേശിൽ ബസ് പാലത്തിൽ നിന്നും മറിഞ്ഞ് 22 മരണം

മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 22 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 50 പേരുമായി ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് ഖാർഗോണിലെ ദസംഗ ഗ്രാമത്തിലെ പാലത്തിൽ നിന്ന് വീഴുകയായിരുന്നു. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. അത് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അPostറിയിച്ചു. വെള്ളം വറ്റിയ പുഴയിലേക്കാണ് ബസ് മറിഞ്ഞ് വീണത്. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആദ്യം തുടങ്ങിയതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർക്ക് 4 ലക്ഷം രൂപയും ചെറിയ പരുക്കുള്ളവർക്ക് 25,000 രൂപ വീതവും സഹായമായി നൽകും. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം കൈമാറുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News