മുംബൈ – പൂനൈ എക്‌സ്പ്രസ് വേയിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് 5 തീർഥാടകർ മരിച്ചു; 30 ലധികം പേർക്ക് പരിക്ക്

മുംബൈ – പൂനൈ എക്‌സ്‌പ്രസ് വേയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അഞ്ച് തീർത്ഥാടകർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്ന് ആഷാധി ഏകാദശി ആഘോഷങ്ങൾക്കായി പണ്ഡർപൂരിലേക്ക് പോകുകയായിരുന്ന ഭക്തരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Also Read; ‘ഇനി ഓട്ടവും ആട്ടവും റയൽ മാഡ്രിഡിൽ’, ഹോം ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷ്യനായി കിലിയൻ എംബാപ്പെ; ജേഴ്‌സിയിൽ ചുംബിച്ച്, കൈകൾ ഉയർത്തി ലൈക് ക്രിസ്റ്റ്യാനോ റൊണാൾഡോ

അർദ്ധരാത്രിയോടെ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഡോംബിവ്‌ലിയിൽ നിന്ന് 42 യാത്രക്കാരാണ് പണ്ഡർപൂരിലേക്കുള്ള യാത്രയിൽ അദ്‌നെ ഗ്രാമത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ട്രാക്ടറിൽ ബസ് ഇടിക്കുകയായിരുന്നുവെന്ന് ഡിസിപി വിവേക് ​​പൻസാരെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

Also Read; ‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News