അസമില്‍ ബസ് അപകടം; 14 മരണം

അസമിലെ ദേരഗാണ്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. 45 പേരാണ് ബസിലുണ്ടായിരുന്നത്.

ALSO READ :  ആരോഗ്യം സംരക്ഷിക്കാം, വിശപ്പും മാറ്റം; ഉണ്ടാക്കാം ബീറ്റ്റൂട്ട് ഇഡലി

പിക്‌നിക്കിന് പോകുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ടിന്‍സൂക്കിയ തിലിംഗ മന്ദിറിലേക്ക് യാത്രപോകുകയായിരുന്നു ഇവര്‍. . മൂന്നു മണിക്കാണ് ഇവര്‍ യാത്ര തിരിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പാണ് കല്‍ക്കരിയും കയറ്റി മാര്‍ഹറിട്ടയില്‍ നിന്നു വന്ന ട്രക്കുമായി ബസ് കൂട്ടിയിടിച്ചത്.

ALSO READ :  ദില്ലി മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേകില്ല

സംഭവ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ സമീപത്തെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News