
തൃശൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കണ്ടക്ടർ വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുന്നതും വിദ്യാർഥികൾ കേണപകേക്ഷിക്കുവന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെയാണ് കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലായിരുന്നു സംഭവം ഉണ്ടായത്. മണിക്കൂറുകളോളം ബസിൽ കയറാൻ കാത്തുനിന്ന വിദ്യാർത്ഥികളെ കണ്ടക്ടർ ബസ്സിൽ കയറ്റിയില്ല. ഒടുവിൽ സമയം വൈകിയപ്പോൾ വിദ്യാർത്ഥികൾ കൈകൂപ്പി അഭ്യർഥിച്ചെങ്കിലും കണ്ടക്ടർ കൂട്ടാക്കിയില്ല.
English Summary
The Motor Vehicles Department (MVD) has taken action in connection with an incident in Thrissur where students were allegedly denied entry to a private bus. Following an investigation, the department suspended the bus conductor’s license.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

