അപകടത്തെ തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങിയോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു; സംഭവം കണ്ണൂരിൽ

കണ്ണൂരിൽ ബസിടിച്ചു കാൽനടയാത്രക്കാരന് പരിക്ക് പറ്റിയതോടെ ആൾക്കൂട്ടത്തെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. തലശേരി പുന്നോൽ പെട്ടിപ്പാലത്താണ് സംഭവം. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വഴിയരികിലൂടെ നടന്നുപോയ മുനീർ എന്നയാളെ തട്ടുകയായിരുന്നു. ജീജിത്ത് ഓടിച്ചിരുന്ന ‘ഭഗവതി’ എന്ന സ്വകാര്യ ബസ് ആണ് മുനീറിനെ ഇടിച്ചത്. തുടർന്ന് ആൾക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്തിനെ സമീപത്തെ റെയിൽവേ ട്രാക്കില്‍ വെച്ച്  ട്രെയിൻ ഇടിക്കുകയായിരുന്നു.

ALSO READ: സാമ്രാജ്യത്വവത്കരണത്തിനെതിരെ ഒരു ഐക്യനിര ഇവിടെ വെച്ച് രൂപപ്പെടുന്നു; പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി

ജീജിത്ത് തൽക്ഷണം മരിച്ചു. ബസ് ഇടിച്ച് പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: ഫഹദ് ഫാസിൽ വിദേശ പഠനം പൂർത്തിയാക്കിയില്ലേ? ചർച്ചയായി നസ്രിയ പങ്കുവെച്ച ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News