
ഇടുക്കി നെടുങ്കണ്ടത്ത് ബസ്സിൽ നിന്നും വഴുതിവീണ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കല്ലാർ സ്വദേശിയായ ശാന്തമ്മയാണ് (75 ) അപകടത്തിൽപ്പെട്ടത്. വയോധികയുടെ നില ഗുരുതരാവസ്ഥയിലാണ്.
യാത്രക്കാരെ കയറ്റുന്നതിനായി റോഡിന് നടുവിൽ ബസ് നിർത്തുകയും, യാത്രക്കാർ കയറുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇതിനിടയിൽ ശാന്തമ്മ കാൽവഴുതി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളുടെയും തുടയെല്ലുകളുടെയും മുകളിലൂടെയാണ് ബസ് കയറിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Also read – സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഡ്രൈവറുടെയും കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
English summary – The bus got on and off over the legs of an elderly woman who had slipped from the bus in Nedumkandam, Idukki. The accident occurred at the Nedumkandam West intersection

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here