പാലക്കാട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം

പാലക്കാട് കഞ്ചിക്കോട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം. ബസ്സിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കും പരിക്കേറ്റു. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പുറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല.

also read; മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു

also read; കാറിന് മുകളില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞു, കുട്ടികളുള്‍പ്പെടെ ഏ‍ഴ് പേര്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here