
ദിനംപ്രതി വിവിധങ്ങളായ ബാങ്ക് ഇടപാടുകൾ നടത്തുന്നവരായിരിക്കും നമ്മൾ. ഡിസംബറിൽ ഇടപാടുകൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉള്ളവരാണെങ്കിൽ ശ്രദ്ധിച്ചോളൂ, എല്ലാ ദിവസവും ബാങ്ക് ഉണ്ടായിരിക്കില്ല. ഡിസംബർ മാസത്തിൽ രാജ്യത്ത് മൊത്തം 17 ദിവസമാണ് ബാങ്കുകൾ പ്രവർത്തനരഹിതമാവുക. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണ് ഈ കണക്ക്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ പ്രകാരമാണ് ഡിസംബർ മാസത്തിലെ ബാങ്ക് അവധികൾ വരുന്നത്. പൊതുവേ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. സംസ്ഥാനാടിസ്ഥാനത്തിൽ അവധി ദിനങ്ങളിൽ മാറ്റമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണ് ബാങ്കുകൾക്ക് അവധി. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്തുമസിനും മാത്രമാണ് അവധി നൽകിയിട്ടുള്ളത്.
അതേസമയം അവധി ആയതിനാൽ പൂർണമായും പണികിട്ടിയെന്ന് കരുതേണ്ട, ഇടപാടുകൾ ഓൺലൈനായി നടത്താൻ സാധിക്കുമെന്നത് ആശ്വാസമാണ്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം:
ഡിസംബർ 1 (തിങ്കളാഴ്ച)- State Inauguration Day and Indigenous Faith Day- അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അവധി
ഡിസംബർ 3 (ബുധനാഴ്ച) St. Francis Xavier feast- ഗോവയിൽ അവധി
ഡിസംബർ 7 (ഞായറാഴ്ച)
ഡിസംബർ 12 (വെള്ളിയാഴ്ച)- Pa-Togan Nengminza Sangma Death Anniversary- മേഘാലയയിൽ അവധി
ഡിസംബർ 13 (ശനിയാഴ്ച) രണ്ടാം ശനിയാഴ്ച
ഡിസംബർ 14 (ഞായറാഴ്ച)
ഡിസംബർ 18 (വ്യാഴാഴ്ച) U SoSo Tham- മേഘാലയയിൽ അവധി
ഡിസംബർ 19 (വെള്ളിയാഴ്ച) ഗോവ ലിബറേഷൻ ഡേ- ഗോവയിൽ അവധി
ഡിസംബർ 20 (ശനിയാഴ്ച) Losoong / Namsoong- സിക്കിമിൽ അവധി
ഡിസംബർ 21 (ഞായറാഴ്ച)
ഡിസംബർ 22 (തിങ്കളാഴ്ച) Losoong / Namsoong- സിക്കിമിൽ അവധി
Also Read: പാലക്കാട്ടുകാരൻ കൊണ്ടുപോയോ ഇന്നത്തെ ഒരുകോടി? അറിയാം കാരുണ്യ കെ ആർ -732 ലോട്ടറി ഫലം
ഡിസംബർ 24 (ബുധനാഴ്ച) Christmas Eve- മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ അവധി
ഡിസംബർ 25 (വ്യാഴാഴ്ച) ക്രിസ്തുമസ്- രാജ്യമൊട്ടാകെ അവധി
ഡിസംബർ 26(വെള്ളിയാഴ്ച) ക്രിസ്തുമസ്- മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ അവധി
ഡിസംബർ 27 (രണ്ടാം) ശനിയാഴ്ച
ഡിസംബർ 28 (ഞായറാഴ്ച)
ഡിസംബർ 30 (ചൊവ്വാഴ്ച)- U Kiang Nangbah death anniversary- മേഘാലയയിൽ അവധി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

