ഫുട്ബോൾ ആരാധകരെ കൊള്ളയടിക്കാൻ കച്ചവട തന്ത്രവുമായി മാധ്യമ മുതലാളിമാർ; വഞ്ചിതരാവരുതെന്ന് എം ശിവപ്രസാദ്

m sivaprasad

കേരളത്തിലെ ലക്ഷകണക്കിന് വരുന്ന ഫുട്ബോൾ ആരാധകരെ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന മാധ്യമ മുതലാളിമാരെ തിരിച്ചറിയുകയും കച്ചവട തന്ത്രങ്ങൾക്ക് എതിരെ ജാ​ഗ്രത പാലിക്കണമെന്ന് എം ശിവപ്രസാദ്.

നമ്മുടെ നാട്ടിൽ ലോകകപ്പ് മത്സരം നടക്കുന്ന പ്രതീതിയിലാണ് കൂറ്റൻ ഫ്ലെക്സുകളും ബാനറുകളും എല്ലാം വിവിധ ടീമുകളുടെ ആരാധകർ ഉയർത്തുന്നത്. ഈ ആവേശത്തിന് വിലയിടുന്ന പുതിയ കച്ചവട തന്ത്രവുമായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്. എല്ലാ പൊതു പ്രദർശനത്തിനും ഫിഫ ലൈസൻസ് വേണമെന്നും അതിന് വൻ തുക ഫീസ് അടയ്ക്കണമെന്നുമാണ് ഇപ്പോൾ നടക്കുന്ന പ്രചരണമെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ഈ വൻതുക അടയ്ക്കാത്ത പക്ഷം ആൻ്റി-പൈറസി നിയമത്തിൽ ഉൾപ്പെടുത്തി ഇത്തരം പൊതു പ്രദർശനങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പറയുന്നു. 2026 മുതൽ ഇന്ത്യയിൽ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ആണ്. കേരളത്തിലും മാഹിയിലും ഫിഫ ലോകകപ്പ് 2026-ന്റെ ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് പരിപാടികൾ ഏകോപിപ്പിക്കുകയും ലൈസൻസിങ് സൗകര്യം നൽകുകയും ചെയ്യുന്നത് ഷാഫി മേത്തറിൻ്റെ ഉടമസ്ഥതയിലുള്ള ഈഗിൾസ് എഫ്.സി കേരളയാണ്. ഈ മാധ്യമ മുതലാളിമാരുടെ ടീം ‘കുറ്റക്കാരെ’ കണ്ടെത്താൻ ഇറങ്ങുന്നു എന്നും കേൾക്കുന്നു.

also read; ഡൽഹി സർവകലാശാല ഐസിസി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം

ഇതിനു പരിഹാരമായി ഇവർ നിർദ്ദേശിക്കുന്നത് ജില്ലകൾ തോറും ഫാൻ പാർക്കുകൾ സ്ഥാപിക്കും എന്നാണ്. എന്നാൽ ഇത്തരം ഫാൻ പാർക്കുകളിൽ എത്ര രൂപയാണ് പ്രവേശന ഫീസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ ഫാൻ പാർക്കുകളിലേക്ക് ആളെ കൂട്ടുന്നതിനാണ് മറ്റ് പൊതുപ്രദർശനങ്ങൾ തടയാനുള്ള ഈ ശ്രമം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്നാൽ ആർക്കാണ് പബ്ലിക് വ്യൂയിംഗിന് ഫീസ് നൽകി ഫിഫയുടെ ലൈസൻസ് ആവശ്യമുള്ളത്? ഫിഫയുടെ ഔദ്യോഗിക റെഗുലേഷൻ പ്രകാരം 5000 ആളുകളിൽ താഴെ കാണികളുള്ള നോൺ കൊമേഴ്സ്യൽ ആയ പബ്ലിക് വ്യൂയിംഗിന് ലൈസൻസ് ഫീസ് ആവശ്യമില്ലെന്നും ശിവപ്രസാദ് വ്യക്തമാക്കി.

അതായത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ചെറുപ്പക്കാർ ചേർന്ന് ഒരുക്കുന്ന ഫുട്ബോൾ മാച്ഛിന്റെ തൽസമയ പൊതുപ്രദർശനത്തിന് 5000 പേരിൽ താഴെയാണ് പങ്കാളിത്തം എങ്കിൽ ലൈസൻസ് ആവശ്യമില്ല. ഫുട്ബോൾ ലോകകപ്പും കായിക പ്രേമികളുടെ ആവേശത്തെയും ലാക്കാക്കി കൊള്ളലാഭം കൊയ്യാൻ ഇറങ്ങുന്ന വൻകിട മുതലാളിമാരെയും അവരുടെ കേരളത്തിലെ ഡീലർമാരെയും തിരിച്ചറിയണം. നമ്മുടെ നാട്ടിലെ കായിക പ്രേമികളെ ചൂഷണം ചെയ്യുന്നതിനും അനാവശ്യമായ നിയമ കുരുക്കിൽ പെടുത്തുന്നതിനും ശ്രമിക്കാൻ സാധ്യതയുള്ള ഈ മുതലാളിമാരെ അതിന് അനുവദിക്കാതിരിക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന്റെയും മറ്റു ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുടെയും ഇടപെടൽ കൃത്യമായി ഉണ്ടാവണം. നമ്മുടെ നാട്ടിലെ കായികപ്രേമികൾക്ക് വേണ്ടി അല്പസ്വല്പം ഇളവൊക്കെ ചെയ്തുകൊടുക്കാൻ ഈഗിൾസ് എഫ്.സി കേരളയുടെ ചെയർമാനും ഉടമസ്ഥനുമായ ഫാഫി മേത്തറോട് അഭ്യർത്ഥിക്കാൻ ഭരണകക്ഷിയുടെ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായ സഹോദരി തയ്യാറാകുമെന്ന് വിശ്വസിക്കുന്നതായും എം ശിവപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News