നോട്ട് ഔട്ട് @ 9; രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ടുനിരോധനം

Effects of Demonetization

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികൾക്കു മേൽ നടത്തിയ അപ്രതീക്ഷിത സാമ്പത്തിക കടന്നാക്രമണത്തിന് ഒൻപത് വർഷം തികഞ്ഞിരിക്കുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ജനം ഇന്നും വലയുകയാണ്. യാതൊരു പഠനവും നടത്താതെ, കോർപ്പറേറ്റ് പ്രീണനം മാത്രം ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ഈ പദ്ധതി സാധാരണക്കാരന് ബാക്കിവെച്ചത് നിരാശയും കഷ്ടപ്പാടും ദുരിതവും മാത്രമാണ്.

ഇരുട്ടിവെളുക്കും മുൻപേ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ ആ തീരുമാനത്തിന് കാരണമായി പ്രധാനമന്ത്രി പറഞ്ഞത് കള്ളപ്പണത്തിന്റെ അനിയന്ത്രിതമായ ഒഴുക്കായിരുന്നു. 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതിലൂടെ രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് തടയിടാൻ ആകുമെന്നും, തീവ്രവാദ പ്രവർത്തനങ്ങളെയും മയക്കുമരുന്ന് കച്ചവടങ്ങളെയും ഇല്ലാതാക്കാൻ ആകുമെന്നുമാണ് മോദി അന്ന് പറഞ്ഞത്. എന്നാൽ, ഒൻപത് വർഷങ്ങൾക്കിപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങൾ നടന്നില്ലെന്ന് മാത്രമല്ല അവയുടെ പ്രത്യാഘാതങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

ALSO READ: ബെംഗളൂരു മലയാളികളുടെ കാത്തിരിപ്പിന് വിരാമം: നമ്മുരുവിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരത്; റൂട്ട്, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ അറിയാം…

നോട്ട് നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ പാളി എന്നാണ് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിരോധിച്ച നോട്ടുകളുടെ 99 ശതമാനത്തിൽ അധികവും തിരിച്ചെത്തി. തീവ്രവാദം/ലഹരി: തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും ഇല്ലാതാക്കും എന്ന ലക്ഷ്യവും കൈവരിക്കുന്നതിൽ പദ്ധതി പരാജയപ്പെട്ടു എന്ന് വ്യക്തമാണ്. പഹൽഗാം അടക്കമുള്ള തീവ്രവാദ ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന ലഹരികേസുകളുടെ തോതും ഇതിന് തെളിവാണ്.

പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നേടാനാകാതെ തീർത്തും പരാജയപ്പെട്ടുപോയ ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതുകൊണ്ടുതന്നെയാണ് ജുഡീഷ്യറിയിൽ നിന്നു പോലും മോദിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. നോട്ട് നിരോധനം പരാജയമാണെന്ന് പറഞ്ഞ് ആർബിഐ ഗവർണർ ആയിരുന്ന രഘുരാം രാജൻ പോലും പരസ്യമായി രംഗത്തുവന്നു.

നോട്ട് നിരോധനം ഏറ്റവും പ്രതികൂലമായി ബാധിച്ചത് രാജ്യത്തെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന സാധാരണക്കാരായ മനുഷ്യരെയാണ്. കോടിക്കണക്കിനു പേരുടെ ജീവിതമാർഗം തകർന്നു. ഈ വിഷയത്തിൽ നൂറുകണക്കിനു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എടിഎമുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിന്ന് കുഴഞ്ഞുവീണ മരിച്ചവരുണ്ട്. തുടങ്ങിയ സംരംഭങ്ങൾ പൂട്ടേണ്ടിവന്ന നിരാശയിൽ ആത്മഹത്യയിലേക്ക് തള്ളിയിടപ്പെട്ടവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News