ബംഗ്ലാദേശിലേക്ക് കൂടുതല്‍ വൈദ്യുതി നല്‍കി അദാനി ഗ്രൂപ്പ്; നയതന്ത്രത്തിൽ ഉരസിയാലും ബംഗ്ലാദേശിന് ആശ്രയം ഇന്ത്യ തന്നെ

Adani electricity + Bangladesh

നയതന്ത്ര ബന്ധങ്ങൾ വഷളായെങ്കിലും ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വർധിപ്പിച്ച് അദാനി ഗ്രൂപ്പ്. ഒക്ടോബർ-ഡിസംബർ ത്രൈമാസ പാദത്തിൽ
അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് 38% വർധിച്ചു. ബംഗ്ലാദേശിന്‍റെ വൈദ്യുതി ആവശ്യത്തിന്‍റെ 15.6% ഇപ്പോൾ
നൽകുന്നത് ഇന്ത്യയാണ്. ഝാർഖണ്ഡിലെ അദാനി ഗോഡ്ഡ കൽക്കരി ഊർജ്ജ നിലയത്തിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഏകദേശം 2.25 ബില്യൺ കെ ഡബ്ല്യു എച്ചായി എത്തിയതായാണ് ഇന്ത്യ-ബംഗ്ലാദേശ് സർക്കാർ ഡേറ്റ കാണിക്കുന്നത്.

ഇതോടെ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ വൈദ്യുതി കയറ്റുമതി 15.6% ആയി ഉയര്‍ന്നു. ഇത് സമീപകാല റെക്കോര്‍ഡാണ്. 2024 ൽ ഇത് 12% ആയിരുന്നുവെന്ന് ബംഗ്ലാദേശ് സർക്കാർ നല്‍കിയ കണക്കുകള്‍ 2023 ന്‍റെ തുടക്കത്തിലാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് വൈദ്യുതി വിതരണം ചെയ്യാൻ തുടങ്ങിയത്.

ALSO READ; തകർന്നിടിഞ്ഞ് രൂപ: ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി

ബംഗ്ലാദേശിന്‍റെ പ്രധാന ഊർജ്ജ സ്രോതസ്സായ പ്രകൃതിവാതകം ഉൾപ്പെടെയുള്ള ക്ഷാമം പരിഹരിക്കുന്നതിനും 2026 ൽ വൈദ്യുതി ആവശ്യകതയിൽ പ്രതീക്ഷിക്കുന്ന 6% മുതൽ 7% വരെ വർദ്ധനവ് പരിഹരിക്കുന്നതിനും വൈദ്യുതി ഇറക്കുമതി ആവശ്യമാണെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്‍റ് ബോർഡ് ചെയർമാൻ റെസൂൽ കരിം റോയിട്ടേഴ്‌സിനോട് പറഞ്ഞു. വാതക ക്ഷാമം നികത്താൻ ആഭ്യന്തര കൽക്കരി ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും താല്‍ക്കാലികമായി കൽക്കരി ഇറക്കുമതി കൂട്ടേണ്ട സാഹചര്യമാണെന്നും കരീം പറഞ്ഞു.

2025 ൽ കൽക്കരി ഇറക്കുമതി 35% വർദ്ധിച്ച് 17.34 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നതായി അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിന്‍റെ ഡാറ്റ കാണിക്കുന്നു.
ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗത്തിന് തടസ്സമാകുന്ന പ്രാദേശിക ഉൽപാദനക്കുറവും വിതരണ പരിമിതികളും കാരണം ബംഗ്ലാദേശ് വാതക ക്ഷാമം
നേരിടുന്നുവെന്ന് വ്യവസായ വിദഗ്ധരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News