
ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. ഐ.ടി. മേഖലയിൽ വ്യാപകമായ എ.ഐ. ആശങ്കയെ തുടർന്നുണ്ടായ വൻ വിറ്റഴിക്കലിന്റെ പശ്ചാത്തലത്തിൽ നിഫ്റ്റി 50 സൂചിക 336 പോയിന്റിലധികം ഇടിഞ്ഞ് 25,500ന്റെ താഴേക്ക് വീണു 25,471.10 പോയിന്റിൽ അവസാനിച്ചു. സെൻസെക്സ് ആകട്ടെ 1000 പോയിന്റിലധികം ഇടിഞ്ഞ് 83,000ന് താഴെയെത്തി 82,626.76 ഇൽ ക്ലോസ് ചെയ്തു.
ഐ.ടി. ഓഹരികളിലെ വൻ ഇടിവാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്. ഇൻഫോസിസ്, ടി.സി.എസ്, ഹിന്ദാൽക്കോ, എച്ച്.സി.എൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയാണ് പ്രധാന നഷ്ടക്കാരായി മാറിയത്. നിഫ്റ്റി ഐടി സൂചിക ആദ്യം 4 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചുയർന്ന് നഷ്ടം കുറച്ചു. നിഫ്റ്റി ബാങ്ക് സൂചികയും ഇന്ന് 100-200 പോയിന്റ് വരെ ഇടിഞ്ഞ് ചുവപ്പിലായി.
ഇന്നത്തെ വ്യാപാരത്തിൽ മുത്തൂട്ട് ഫിനാൻസ് ഓഹരികൾ 11 ശതമാനത്തിലധികം ഇടിഞ്ഞത് ശ്രദ്ധേയമായി. നിഫ്റ്റി 500 പട്ടികയിലെ ബിർലാസോഫ്റ്റ്, മുത്തൂട്ട് ഫിനാൻസ്, കെ.പി.ഐ ടെക്, കോഹാൻസ് ലൈഫ്, ക്രിസിൽ, പ്രാജ് ഇൻഡസ്ട്രീസ് തുടങ്ങിയവയും പ്രധാന നഷ്ടക്കാരായി.
Also Read: ആ ഒരു കോടി കോഴിക്കോട്ടേക്ക്; സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
ഇതിനൊപ്പം, ആൽകെം, ബി.എ.എസ്.എഫ്, ഫോർട്ടിസ്, ജിഎംആർ എയർപോർട്ട്, മാപ്മൈഇന്ത്യ, ഓല ഇലക്ട്രിക് തുടങ്ങിയ കമ്പനികൾ ഇന്ന് ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. ഫലപ്രഖ്യാപനങ്ങളും ആഗോള വിപണി പ്രവണതകളും ഇന്ത്യൻ വിപണിയുടെ അടുത്ത നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

